Connect with us

Gulf

അസുഖത്തെ തുടര്‍ന്ന് മലയാളി യുവതി അബുദാബിയില്‍ മരണപ്പെട്ടു

Published

|

Last Updated

അബുദാബി : സലാം സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറയുടെ ഓപ്പറേഷന്‍ മാനേജരായ എറണാകുളം ഫോര്‍ട്ട് കൊച്ചി കിറ്റ്കാറ്റ് റോഡിലെ ഞാലിപറമ്പ് ഫിറോസുദ്ദീന്റെ ഭാര്യ സിമി ഫിറോസുദ്ദീന്‍ (44) അസുഖത്തെ തുടര്‍ന്ന് അബുദാബിയില്‍ മരണപ്പെട്ടു. ചാവക്കാട് കൂട്ടുംങ്ങല്‍ അബ്ദുള്‍ റസാഖ് യാസ്മിന്‍ ദമ്പതികളുടെ മകളാണ്

ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെ മരണം സംഭവിച്ചത് . അബുദാബിയിലെ ഇന്‍സ്‌കേപ് ഷിപ്പിംഗ് കമ്പനിയിലെ ഓപ്പറേഷന്‍ വിഭാഗം മേധാവിയായി സെപ്റ്റംബര്‍ വരെ ജോലി ചെയ്ത സിമി ഫിറോസ് അസുഖത്തെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു. മയ്യത്ത് ഇന്ന് വൈകിട്ട് നാട്ടില്‍ കൊണ്ട് പോവും. ഏകമകള്‍ ഫര്‍ഹീന്‍ ഫിറോസ് അബുദാബി ബോസ്‌കാലിസ് വെസ്റ്റ് മിനിസ്റ്റര്‍ കമ്പനിയിലെ എച്ച് ആര്‍ മാനേജരാണ്. അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു . നിമി ഖമറുദ്ദീന്‍ ഏക സഹോദരിയാണ്. മൃതദേഹം കൊച്ചി കല്‍വത്തി മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ ഖബര്‍ അടക്കും

---- facebook comment plugin here -----

Latest