Connect with us

Gulf

അബുദാബി നഗരാസൂത്രണ കൗണ്‍സിലില്‍ പുതിയ വികസന പദ്ധതികള്‍ക്ക് അംഗീകാരം

Published

|

Last Updated

അബുദാബി: അബുദാബി നഗരാസൂത്രണ കൗണ്‍സില്‍ പുതിയ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. വിഷന്‍ 2030ന്റെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എമിറേറ്റിന്റെ പരിധിയില്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നടപ്പിലാക്കുന്ന പ്രധാന 24 വാണിജ്യ വികസന, റസിഡന്‍ഷ്യല്‍, ടൂറിസം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

മൂന്നാം പാദത്തെ അപേക്ഷിച്ചു നാലാം പാദത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 18 ശതമാനത്തിന്റെ വര്‍ധനവുണ്ട്. അല്‍ റീം ദ്വീപില്‍ അല്‍ ദാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി നിര്‍മിക്കുന്ന മള്‍ടി പര്‍പസ് പ്രൊജക്ട്, ശംസ് മറീന റെസിഡെന്‍ഷ്യല്‍ പ്രൊജക്ട്, സാദിയാത്ത് ദ്വീപില്‍ ടൂറിസം ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി നിര്‍മിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, അബുദാബി മൂസാനദ നടപ്പിലാക്കുന്ന അല്‍ ഐന്‍ അല്‍ സ്വാദ് റസിഡന്‍ഷ്യല്‍ പദ്ധതി എന്നിവക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അബുദാബിയുടെ വികസനത്തിന് വേഗത കൂട്ടുന്ന പദ്ധതികളാണ് കൗണ്‍സില്‍ അംഗീകരിച്ചതെന്ന് അര്‍ബന്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഇസ്തിദാമ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖാദര്‍ അല്‍ അഹ്മദ് വ്യക്തമാക്കി.

എമിറേറ്റിന്റെ വളര്‍ച്ചക്ക് ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ് വളര്‍ച്ച പ്രതിഫലിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള റിയല്‍ എസ്റ്റേറ്റ് വികസന പദ്ധതികള്‍ അബുദാബി മുഴുവന്‍ ഏര്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest