Connect with us

Kerala

താനൂരിലെ അതിക്രമം അസഹിഷ്ണുതയുടെ സൃഷ്ടി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: താനൂരിലെ അതിക്രമം ചിലരുടെ അസഹിഷ്ണുതയുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. സംഭവത്തില്‍ പോലീസ് കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുക്കുകയും 31 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

താനൂരില്‍ പോലീസ് തേര്‍വാഴ്ച നടത്തിയെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ മാത്രമാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.