Connect with us

Gulf

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് 2,500 കിലോ ഇറച്ചി പിടിച്ചെടുത്തു

Published

|

Last Updated

ദോഹ: കാലാവധി കഴിഞ്ഞതും ആരോഗ്യത്തിനു ഹാനികരമായതുയമായ 2500 കിലോ ഇറച്ചി ശേഖരം ദോഹ നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തു. കാലാവധി വ്യാജമായി രേഖപ്പെടുത്തിയ നിലയിലാരുന്നു ശേഖരമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നഗരസഭയുടെ ആരോഗ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശധനയിലാണ് കാലാവധി കഴിഞ്ഞ ഇറച്ചിശേഖരം പിടിച്ചെടുത്തത്. പരിശോധനാ സംഘം എത്തുമ്പോള്‍ സ്റ്റോറിലെ ജീവനക്കാര്‍ ഇറച്ചി പായ്ക്കറ്റുകളില്‍ തിയതി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. രാജ്യത്തെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ലംഘനമാണ് സ്ഥാപനം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തിനെതിരെ കേസെടുത്ത് ബന്ധപ്പെട്ട് വകുപ്പിനു കൈമാറി.