Connect with us

Kerala

വേനല്‍ച്ചൂട്: ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കും:ഡിജിപി

Published

|

Last Updated

തിരുവനന്തപുരം: ട്രാഫിക് മാനേജ്‌മെന്റ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ക്രമാതീതമായി ചൂട് കൂടുന്ന സാഹചര്യത്തിലും ഉത്സവ സീസണ്‍ ആയതിനാലും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് ഡ്യൂട്ടിയിലും മറ്റ് പുറം ജോലികളിലുമായിരിക്കും. അതുകൊണ്ടുതന്നെ ചൂടു ഏല്‍ക്കുന്നതിനും നിര്‍ജ്ജലീകരണത്തിനും സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെപൂര്‍ണ രൂപം വായിക്കാം….

വേനല്‍ച്ചൂട്: ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കും

ട്രാഫിക് മാനേജ്‌മെന്റ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കും. കേരളത്തില്‍ ക്രമാതീതമായി ചൂട് കൂടുന്ന സാഹചര്യത്തിലും ഉത്സവ സീസണ്‍ ആയതിനാലും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് ഡ്യൂട്ടിയിലും മറ്റ് പുറം ജോലികളിലുമായിരിക്കും. അതുകൊണ്ടുതന്നെ ചൂടു ഏല്‍ക്കുന്നതിനും നിര്‍ജ്ജലീകരണത്തിനും സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ഇതിനായി പോലീസ് ആസ്ഥാനത്തെ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നും എല്ലാ റേഞ്ച് ഐ.ജി.മാര്‍ക്കും ഫണ്ടും അനുവദിച്ചു. സിറ്റി, റൂറല്‍, അര്‍ബന്‍ പ്രദേശങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കൃത്യമായ ഇടവേളകളില്‍ കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഐ.ജി.മാര്‍ ഉറപ്പുവരുത്തണം. കുടിവെള്ളവിതരണത്തിന് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.

Latest