ഇന്ത്യന്‍ താരം മുഹമ്മദ് റാഫിക്ക് സ്വീകരണം നല്‍കി

Posted on: March 10, 2017 10:15 pm | Last updated: March 10, 2017 at 9:33 pm

ദോഹ: ഖിയ ചാംപ്യന്‍സ് ലീഗിനു മുന്നോടിയായി നടത്തുന്ന റാഫി ഇന്ത്യ-നേപ്പാള്‍ ഇലവന്‍ മത്സരത്തില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ ഇന്ത്യന്‍ താരം മുഹമ്മദ് റാഫിക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഖിയ ജനറല്‍ സെക്രട്ടറി സഫീര്‍, കോ ഓര്‍ഡിനേറ്റര്‍മാരായ ഷഹീര്‍, അര്‍മാന്‍, ബി ഡി ഹെഡ് അര്‍ജുന്‍, ഫെബിന്‍, ഷംലാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

ഇന്ന് മുഹമ്മദ് റാഫി നയിക്കുന്ന ഇന്ത്യന്‍ ഇലവനെ ദേശീയ താരം പ്രകാശ് ബുദത്തോക്കി നയിക്കുന്ന നേപ്പാളി ഇലവന്‍ നേരിടും. 7.30 നാണു മത്സരം ആരംഭിക്കുക. പുതിയ ഗാലറിയുടെ ഒരുഭാഗം കുടുംബങ്ങള്‍ക്കായി റിസര്‍വ് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.