Connect with us

Kerala

ക്രമസമാധാന തകര്‍ച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയെ ബോധ്യപ്പെടുത്തും: കുമ്മനം

Published

|

Last Updated

കുമ്മനം രാജശേഖരന്‍

കോഴിക്കോട്: കേരളത്തിലെ ക്രമസമാധാന തകര്‍ച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് ബോധ്യപ്പെടുത്തുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ തടയാന്‍ ബി ജെ പി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ തീരുമാനമെടുത്തിട്ടില്ല.

ഹൈദരാബാദില്‍ മുഖ്യമന്ത്രിയെ തടയുമെന്ന എം എല്‍എയുടെ പ്രസ്ഥാവനക്കെതിരെ ആന്ധ്രാ പ്രദേശ് സംസ്ഥാന ബി ജെ പി ഘടകത്തിന് പരാതി നല്‍കിയിട്ടുണ്ട്. മംഗലാപുരത്തും പിണറായിയെ തടയുമെന്ന് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest