തലശ്ശേരിയില്‍ റെയില്‍ പാളത്തിന് സമീപം ബോംബുകള്‍ കണ്ടെത്തി

Posted on: March 7, 2017 3:02 pm | Last updated: March 7, 2017 at 9:18 pm

തലശ്ശേരി: തലശ്ശേരിയില്‍ റെയില്‍ പാളത്തിന് സമീപം ബോംബുകള്‍ കണ്ടെത്തി. ടെംപിള്‍ ഗേറ്റിന് അടുത്ത് നിന്നാണ് 13 ബോംബുകള്‍ കണ്ടെടുത്തത്. ഇവയില്‍ പത്തെണ്ണം ഐസ്‌ക്രിം ബോംബുകളും മൂന്നെണ്ണം സ്റ്റീല്‍ ബോംബുകളുമാണ്. മരച്ചുവട്ടിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.