Connect with us

Ongoing News

ഷൂട്ടിംഗ് ലോകകപ്പ്: ജിത്തു റായിക്ക് സ്വര്‍ണം; അമന്‍പീര്‍ സിംഗിന് വെള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഷൂട്ടിംഗ് സ്‌പോര്‍ട്ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ജിത്തുവിന്റെ നേട്ടം. ഇതേ ഇനത്തില്‍ വെള്ളി മെഡല്‍ ഇന്ത്യന്‍ താരം അമന്‍പീര്‍ സിംഗും സ്വന്തമാക്കി.

മീറ്റില്‍ ജിത്തുവിന് ഇത് രണ്ടാം മെഡലാണ്. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ പത്ത് മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു വെങ്കലം നേടിയിരുന്നു.

---- facebook comment plugin here -----

Latest