കൊട്ടിയൂര്‍ പീഡനം: വൈദികനെ സഹായിച്ചവര്‍ക്ക് എതിരെയും നടപടി

Posted on: March 1, 2017 10:50 am | Last updated: March 1, 2017 at 7:24 pm
SHARE

കണ്ണൂര്‍: വൈദികന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കൊട്ടിയൂരില്‍ 16കാരി പ്രസവിച്ച സംഭവത്തില്‍ വൈദികനെ സഹായിച്ചവര്‍ക്ക് എതിരെയും നടപടി എടുക്കും. സംഭവത്തില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായം നല്‍കിയവര്‍ക്ക് എതിരെയാണ് നടപടിയെടുക്കുക. പെണ്‍കുട്ടി പ്രസവിച്ച ആശുപത്രി അധികൃതരേയും പോലീസ് ചോദ്യം ചെയ്യും.

വൈദികനെ കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടി ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. മാനഭംഗത്തിന് പുറമെ ബാല ലൈംഗിക പീഡന നിരോധന നിയമവും (പോക്‌സോ) ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here