അഴിമതിക്കെതിരെ പ്രസംഗിച്ചവര്‍ പദവിയിലെത്തുമ്പോള്‍ പലതും മറക്കുന്നു: വിഎസ്

Posted on: February 20, 2017 12:11 pm | Last updated: February 20, 2017 at 2:48 pm

തിരുവനന്തപുരം: വിജിലന്‍സിനെതിരെ വിമര്‍ശനവുമായി വീണ്ടും ഭരണ പരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. രാജ്യമാകെ പരിശോധിക്കുമ്പോള്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി കേസുകള്‍ ഉണ്ടായിട്ടുള്ളതായി കാണാം. എന്നാല്‍ ഇത്തരം കേസുകളിലുള്‍പ്പെട്ടവര്‍ക്ക് കാര്യമായ ശിക്ഷ കിട്ടിയതായി കാണുന്നില്ല.

വിജിലന്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാവുന്നില്ല. ഇതിന് സാങ്കേതികവും നിയമപരവും ആയ കാരണങ്ങളായിരിക്കും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും ഉദ്ദേശിക്കുന്ന കാര്യം നടക്കുന്നില്ല എന്നതാണ് സത്യം. അഴിമതിക്കെതിരെ പ്രസംഗിച്ചവര്‍ പദവിയിലെത്തുമ്പോള്‍ പ്രസംഗിച്ചത് മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.