Connect with us

Uae

കരുണാകരനോട് നീതി കാണിച്ചില്ല

Published

|

Last Updated

ഫുജൈറ: കേരളത്തില്‍ ദീര്‍ഘ കാലം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരന് സമുചിതമായ സ്മാരകം പണിയുന്നതില്‍ മാറി വന്ന സര്‍ക്കാരുകളും പാര്‍ട്ടി നേതൃത്വവും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കര്‍ പറഞ്ഞു. ഇന്‍കാസ് ഫുജൈറ സംഘടിപ്പിച്ച കെ കരുണാകരന്റെ ആറാമത് ചരമ വാഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ടി ആര്‍ സതീഷ് കുമാര്‍, ഷാജി പെരുമ്പിലാവ്, ഹംസ പി സി, ജോജു മാത്യു ഫിലിപ്പ്, നാസര്‍ പാണ്ടിക്കാട്, നാസര്‍ പറമ്പില്‍, രാജന്‍ വൈദ്യര്‍, വത്സന്‍ കണ്ണൂര്‍ സംസാരിച്ചു.

Latest