Connect with us

International

കിം ജോംഗ് ഉന്നിന്റെ ഉത്തരവ്‌

Published

|

Last Updated

സിയോള്‍: രാജ്യത്താരും ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തരുതെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. ക്രിസ്തുമത വിശ്വാസികള്‍ യേശുവിന്റെ ജനനം ആഘോഷിക്കുന്നതിന് പകരം അന്ന് തന്റെ മുത്തശ്ശിയുടെ ജന്മദിനം ആഘോഷിക്കാനായിരുന്നു ഉത്തരകൊറിയന്‍ നേതാവിന്റെ നിര്‍ദേശം. ഇദ്ദേഹത്തിന്റെ മുത്തശ്ശിയായ കിം ജോംഗ് സുക്ക് 1919ല്‍ ക്രിസ്മസ് ദിനത്തിലാണ് ജനിച്ചത്. ഉത്തര കൊറിയയുടെ ആദ്യ ഏകാധിപതിയെന്ന് അറിയപ്പെടുന്ന കിം സംഗിന്റെ ഭാര്യയാണ് ഇവര്‍.

ക്രിസ്മസ് ആഘോഷത്തിനെതിരെ ഉന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.
2014ല്‍ ആദ്യമായി ക്രിസ്മസ് ആഘോഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കൊണ്ട് ഉന്‍ രംഗത്തെത്തി. 1950 മുതല്‍ രാജ്യത്ത് ക്രിസ്തുമത വിശ്വാസികളുടെ ആചാരങ്ങള്‍ക്കെതിരെ രാജ്യം നിലപാടെടുത്തിരുന്നു. ക്രിസ്തുമതവിശ്വാസ ആചാരപ്രകാരം ജീവിക്കുന്നതിന്റെ പേരില്‍ നിരവധി പേരെ ഉത്തര കൊറിയ ജയിലിലടച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കിം ജോംഗ് ഉന്നിന്റെ പിറന്നാള്‍ ദിനത്തില്‍ മാത്രമാണ് ആഘോഷത്തിന്റെ പേരില്‍ രാജ്യത്ത് അവധി നല്‍കുന്നത്.
ക്രിസ്മസിന് പകരം മുത്തശ്ശിയുടെ ജനനം ആഘോഷിക്കാന്‍

Latest