തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കേണ്ടതില്ലെന്ന് മോഹന്‍ലാല്‍

Posted on: December 24, 2016 1:59 pm | Last updated: December 24, 2016 at 7:38 pm
SHARE

തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. സിനിമയോടുള്ള ആദരം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടെഴുതിയ ബ്ലോഗിന്റെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ദേശീയഗാന വിവാദത്തിലുംമോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.