മൂടല്‍ മഞ്ഞ്: കരിപ്പൂരില്‍ വിമാനങ്ങള്‍ തിരിച്ചു വിട്ടു

Posted on: December 24, 2016 6:45 am | Last updated: December 23, 2016 at 11:46 pm

കൊണ്ടോട്ടി: കനത്ത മൂടല്‍ മഞ്ഞ് കാരണം കരിപ്പൂരില്‍ ഇന്നലെ കാലത്ത് ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചു വിട്ടു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്റിഗോ തുടങ്ങി എട്ട് വിമാനങ്ങളാന്ന് കൊച്ചി, കോയമ്പത്തൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടത്.

ഈ വിമാനങ്ങള്‍ ഒമ്പത് മണിയോടെ തിരിച്ചെത്തി തുടര്‍ സര്‍വീസ് നടത്തി. അതിനിടെ ഒമാന്‍ എയര്‍വേയസ് വിമാനം കരിപ്പൂരില്‍ നിന്ന് തുടര്‍ന്നുള്ള സര്‍വീസ് റദ്ദാക്കി.