Connect with us

National

പാംപോര്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും

Published

|

Last Updated

ശ്രീനഗര്‍: ജമ്മൂ കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി സി രതീഷാണ് മരിച്ചത്. മൃതദേഹം വൈകീട്ടോടെ കണ്ണൂരിലെത്തിക്കും. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരവ് നന്ദ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു സൈനികര്‍.

ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ശ്രീനഗര്‍-ജമ്മു ദേശീയപാതയിലെ പാംപോറില്‍ ഭീകരാക്രമണമുണ്ടായത്. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലായതിനാല്‍ സൈന്യത്തിന് തിരിച്ച് വെടിവെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.

Latest