International
ആളില്ലാ മുങ്ങിക്കപ്പല്‍ ചൈന മോഷ്ടിച്ചതാണെന്നും തിരികെ വേണ്ടെന്നും ട്രംപ്
വാഷിംഗ്ടണ്‍: ദക്ഷിണ ചൈന കടലില്‍ നിന്ന് ചൈന പിടിച്ചെടുത്ത യുഎസിന്റെ ആളില്ലാ മുങ്ങിക്കപ്പല്‍ തിരികെ വേണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുങ്ങിക്കപ്പല്‍ ചൈന മോഷ്ടിച്ചതാണെന്നും ട്രംപ് ആരോപിച്ചു.
അതേസമയം മുങ്ങിക്കപ്പല്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കി. കപ്പലുകളുടേയും ലൈഫ് ബോട്ടുകളുടേയും സുരക്ഷ ഉറപ്പാക്കാനാണ് ഡ്രോണ്‍ പിടിച്ചെടുത്തത്. വിഷയം വിജയകരമായി പരിഹരിക്കുമെന്നും ചൈന അറിയിച്ചു. ഡ്രോണ്‍ തിരികെ നല്‍കാന്‍ ചൈന സമ്മതിച്ചതായി പെന്റഗണ്‍ വക്താവും പറഞ്ഞു.







