പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു

Posted on: December 9, 2016 1:25 pm | Last updated: December 9, 2016 at 6:34 pm

ഛത്തീസ്ഗഡ്: പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു. ഫസില്‍ക ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 8.15 നാണ് അപകടം നടന്നത്. വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുമായി പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടന്നപ്പോള്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരെ വാഹനം വരുന്നത് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍ കണ്ടിരുന്നില്ല.

15 അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. താപനില വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് വടക്കന്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് രൂപപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒമ്പത് അന്താരാഷ്ട്ര വിമാനസര്‍വീസുകളും 15 ആഭ്യന്തര വിമാന സര്‍വീസുകളുകളും റദ്ദാക്കിയിരുന്നു.