ടാലന്‍ ടോക്ക്ഡയലോഗ് ഓണ്‍ സിവിലൈസേഷന്‍: മര്‍ക്കസ് നോളജ് സിറ്റിയിലെ സംവാദ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചു

Posted on: December 8, 2016 6:51 pm | Last updated: December 9, 2016 at 9:38 am

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയില്‍ ആരംഭിക്കുന്ന കള്‍ച്ചറല്‍ സെന്ററിലെ ‘ടാലന്‍ ടോക്ക് ഡയലോഗ് ഓണ്‍ സിവിലൈസേഷന്‍’ സംവാദ പരമ്പരക്ക് തുടക്കം കുറിച്ചു. പ്രഥമ പരിപാടിയില്‍ മര്‍ക്കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരിയും ഉസ്‌ബെകിസ്താനിലെ സാംസ്‌കാരിക ഗവേഷക സംഘമായ ശൈഖ് ഇസ്മായിലും സംഘവും തമ്മില്‍ ‘മധ്യേഷന്‍ മുസ്ലിം സാംസ്‌കാരിക പൈത്രകവും ധൈഷണിക പാരമ്പര്യവും’ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. മുസ്ലിം വിജ്ഞാന വിനിമയത്തിലെ മധ്യേഷ്യന്‍ സ്വാധീനം, സാംസ്‌കാരിക പൈത്രകം, ചിന്താലോകം തുടങ്ങിയ മേഖലകള്‍ ചര്‍ച്ചാവിധേയമായി.

തുടര്‍ദിനങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബുദ്ധിജീവികളും, എഴുത്തുകാരുമായും വ്യത്യസ്ത വിഷയങ്ങളിലുള്ള സംവാദങ്ങള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍ തുടങ്ങിയവ നടക്കും. മര്‍ക്കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍മ്മാതാക്കളായ ടാലന്റ്മാര്‍ക്ക് ഡവലപേസാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. നോളജ് സിറ്റി സിഇഒ ഡോ: അബ്ദുസലാം, ജനറല്‍ മാനേജര്‍ ശൗഖത്തലി എം, ടാലന്മാര്‍ക്ക് ഡവലപേഴ്‌സ് ഡയറക്ടര്‍ ഹിബത്തുല്ല എന്‍, റിസര്‍ച്ച് ആന്റ് ഡവലെപ്മന്റ് ഓഫീസര്‍ നൂറുദ്ധീന്‍ മുസ്തഫ നൂറാനി എന്നിവരും സംബന്ധിച്ചു