Connect with us

International

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചു

Published

|

Last Updated

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചു. അപ്രതീക്ഷിതമായാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. എട്ട് വര്‍ഷത്തെ സേവനം അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണ് ഇതെന്ന് രാജി വെച്ച ശേഷം കീ പറഞ്ഞു. ഇനി എന്ത് എന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും രാജി അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ധേഹം വ്യക്തമാക്കി.

2008ല്‍ ഒന്‍പത് വര്‍ഷം നീണ്ട ലേബര്‍ പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിച്ചാണ് ജോണ്‍ കീ ന്യൂസിലാന്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. 2002ല്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു അദ്ധേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

---- facebook comment plugin here -----

Latest