Connect with us

National

അസമില്‍ സര്‍ക്കാര്‍ മദ്‌റസകളുടെ വെള്ളിയാഴ്ച അവധി റദ്ദാക്കി

Published

|

Last Updated

ഗുവാഹത്തി: അസമില്‍ സര്‍ക്കാറിന് കീഴിലുള്ള മദ്‌റസകള്‍ക്ക് വെള്ളിയാഴ്ച ഇനി അവധിയുണ്ടാകില്ല. വെള്ളിയാഴ്ചയും റമസാനിലും മദ്‌റസകള്‍ക്ക് അവധി നല്‍കാനാകില്ലെന്ന് സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളിയാഴ്ച അവധി ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊളളുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമാന്ത വിശ്വ ശര്‍മ പറഞ്ഞു.

അതേസമയം, ജുമുഅ നിസ്‌കാരത്തിനായി ഒരു മണിക്കൂര്‍ സമയം ഒഴിവ് നല്‍കും. ഇന്ത്യയില്‍ വെള്ളിയാഴ്ച അവധി നല്‍കുന്നതിന് ഒരു നിയമവും നിലനില്‍ക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് രണ്ട് അവധി നല്‍കാനാകില്ല. ഞായറാഴ്ച ഒവിച്ചുള്ള ദിനങ്ങളില്‍ ജോലി ചെയ്യാനാണ് മദ്‌റസാ അധ്യാപകര്‍ ശമ്പളം വാങ്ങുന്നത്.

അതുകൊണ്ട് അവര്‍ വെള്ളിയാഴ്ച അവധിയെടുക്കുന്നത് അനധികൃതമായാണ്. പുതിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ശര്‍മ അറിയിച്ചു.
അതിനിടെ, ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. വര്‍ഗീയ വിഭജന തന്ത്രത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദീഖ് അഹ്മദ് പറഞ്ഞു. മന്ത്രി ശര്‍മയെ ബഹിഷ്‌കരിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest