ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍ വിവാഹിതയാകുന്നു; നിശ്ചയം നാളെ

Posted on: November 28, 2016 5:55 pm | Last updated: November 28, 2016 at 5:55 pm

shaikha-lathifaദുബൈ: യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ മകള്‍ ശൈഖ ലത്തീഫ വിവാഹിതയാകുന്നു. നാളെയാണ് നിശ്ചയം. റാസല്‍ ഖൈമയിലെ രാജകുടുംബാംഗം ശൈഖ് ഫൈസലാണ് വരന്‍.

ഇന്‍സ്റ്റഗ്രാമിലൂടെ ശൈഖ് ഫൈസല്‍ തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ശൈഖ മുഹമ്മദിന്റെ മറ്റൊരു മകള്‍ ശൈഖ മറിയമും ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലിട്ടു. രണ്ട് പേരുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വൈറലാണ്.