വിവാദ പരാമര്‍ശം: മോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

Posted on: November 25, 2016 2:16 pm | Last updated: November 25, 2016 at 4:43 pm

rajyasabhaന്യൂഡല്‍ഹി: പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണക്കുന്നുവെന്ന വിവാദ പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം. രാജ്യസഭയിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് പുറത്തുവെച്ച് നടന്ന ചടങ്ങിലാണ് മോദി വിവാദ പരാമര്‍ശം നടത്തിയത്.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സമയം ലഭിക്കാത്തവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു മോദി പരാമര്‍ശം. പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു. പ്രധാനമന്ത്രി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.