Connect with us

National

അസാധു നോട്ടുകള്‍: ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചു

Published

|

Last Updated

പൂനെ: അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട നവജാത ശിശു മരിച്ചു. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി പെണ്‍കുഞ്ഞിനെ പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍, ശസ്ത്രക്രിയക്ക് മുമ്പ് 3.5 ലക്ഷം രൂപ കെട്ടിവെക്കാന്‍ ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.

തുകയില്‍ കുറച്ച് അസാധു നോട്ടുകളും സ്വീകരിക്കണമെന്ന ബന്ധുക്കളുടെ അഭ്യര്‍ഥന അധികൃതര്‍ അംഗീകരിച്ചില്ല. ചെക്ക് സ്വീകരിക്കണമെന്ന അഭ്യര്‍ഥനയും തള്ളി. അത്യാസന്ന നിലയിലായിരുന്ന കുട്ടിക്ക് ചികിത്സ ലഭിക്കേണ്ട നിര്‍ണായക സമയത്താണ് അധികൃതര്‍ നിരുത്തരവാദ നിലപാട് സ്വീകരിച്ചത്.

തുടര്‍ന്ന്, കുട്ടിയെയും കൊണ്ട് പൂനെയിലെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

---- facebook comment plugin here -----

Latest