നോട്ട് പ്രതിസന്ധി: പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകസമിതിയെ നിയോഗിച്ചു

Posted on: November 19, 2016 9:47 pm | Last updated: November 20, 2016 at 1:21 pm

narendra-modi-jpg-image-784-410ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകസമിതിയെ നിയോഗിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലേക്കുമായി 27 ടീമുകളെ അയക്കും. ഐടി അഡീഷണല്‍ സെക്രട്ടറി അജയകുമാറിനാണ് കേരളത്തിന്റെ ചുമതല.