Connect with us

Ongoing News

ഐഎസ്എല്‍: ഫോര്‍ലാന് ഹാട്രിക്; കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി

Published

|

Last Updated

മുംബൈ: മുംബൈക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി. മുംബൈയോട് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് തോറ്റത്. ഐഎസ്എല്‍ മൂന്നാം സീസണിലെ ഒരു ടീമിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്.

5,14,63 മിനുട്ടുകളില്‍ മുംബൈ ക്യാപ്റ്റന്‍ ഡിയേഗോ ഫോര്‍ലാന്റെ ഹാട്രിക് ഗോളുകളാണ് മുംബൈക്ക് വലിയ വിജയം സമ്മാനിച്ചത്. 69ാം മിനുട്ടില്‍ കഫു മുംബൈയുടെ നാലാം ഗോള്‍ നേടി. 73ാംമിനുട്ടില്‍ ലൂസിയാന്‍ ഗോയാന്‍ മുംബൈയുടെ അഞ്ചാം ഗോള്‍ നേടി. ഗോളുകള്‍ വഴങ്ങിയ ശേഷം കേരളം ആക്രമണത്തിന് ശക്തികൂട്ടിയെങ്കിലും ഗോള്‍ വലയിലാക്കാന്‍ സാധിച്ചില്ല.