Connect with us

National

നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ ബാങ്കിലെത്തി

Published

|

Last Updated

അഹമ്മദാബാദ്: അസാധുവാക്കിയ അഞ്ഞൂറു രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ ബാങ്കിലെത്തി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലാണ് 95 കാരിയായ ഹീരാബെന്‍ എത്തിയത്. സഹോദരങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. 4500 രൂപയാണ് മാറിയെടുക്കാനുണ്ടായിരുന്നത്. നോട്ടുകള്‍ മാറ്റിവാങ്ങിയ ശേഷം പുറത്തേക്കിറങ്ങിയ അവര്‍ തനിക്ക് ലഭിച്ച പുതിയ നോട്ടുകള്‍മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു.
modi-momഈ മാസം എട്ടിന് രാത്രി എട്ട് മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. ഇതേതുടര്‍ന്ന് വന്‍ പ്രതിസന്ധിയാണ് രാജ്യത്ത് ഉടലെടുത്തത്.

heeraban-modi-42-580x384അതേസമയം നോട്ടുകള്‍ പിന്‍വലിച്ചതു മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് അറിയാമെന്നും 50 ദിവസം കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest