77.55 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്

Posted on: November 8, 2016 7:25 am | Last updated: November 8, 2016 at 12:26 am

തിരുവനന്തപുരം: 2016- 17 വര്‍ഷത്തില്‍ നാളികേരം സംഭരിച്ച വകയില്‍ 77.55 കോടി രൂപ കര്‍ഷകര്‍ക്ക് കുടശിക നല്‍കാനുണ്ടെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു. 54,580 ടണ്‍ നാളികേരം സംഭരിച്ചിട്ടുണ്ട്. ഏകദേശം 40 ലക്ഷം ടണ്‍ അരിയാണ് സംസ്ഥാനത്ത് ആവശ്യം. എന്നാല്‍ ഇതിന്റെ 20 ശതമാനം മാത്രമാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് നെല്‍ കൃഷി ഭൂമിയുടെ വിസ്തൃതി മൂന്ന് ലക്ഷം ഹെക്ടറായി ഉയര്‍ത്താന്‍ നടപടി പുരോഗമിക്കുകയാണെന്ന് മുല്ലക്കര രത്‌നാകരന്‍, ഇ എസ് ബിജി മോള്‍, സി കൃഷ്ണന്‍ തുടങ്ങിയവരെ മന്ത്രി അറിയിച്ചു.