Connect with us

National

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ അടച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ അടച്ചു.
പുക നിറഞ്ഞ മൂടല്‍മഞ്ഞ് മൂലമാണ് ഇന്ന് മുതല്‍ മൂന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇത് പത്തു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക.

കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും മോശമായ അവസ്ഥയിലാണ് ഡല്‍ഹിയിലെ അന്തരീക്ഷം. നമ്മുടെ കുട്ടികള്‍ക്ക് എന്തൊരു ഭാവിയാണ് നാം നല്‍കുന്നതെന്ന് വായു മലിനീകരണം തടയാന്‍ മതിയായ നടപടികള്‍ സ്വീകരിക്കാത്തതില്‍ കേന്ദ്രത്തെയും എ.എ.പി സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ടു ദേശീയ ഹരിത ട്രിബ്യൂണല്‍ ചോദിച്ചിരുന്നു.

“നിങ്ങള്‍ക്ക് (ഭരണകൂടത്തിന്), ഡല്‍ഹിയിലെ ജനങ്ങള്‍ പ്രധാനപ്പെട്ടതായിരിക്കില്ല, പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. നമ്മുടെ കുട്ടികള്‍ക്ക് ഭാവിയിലേക്ക് നാം എന്താണ് നല്‍കുന്നതെന്ന് ചിന്തിക്കു. ഭയാനകം തന്നെയാണത്.” ട്രിബ്യൂണല്‍ ചെയര്‍പേസണ്‍ സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.