എന്നെ സ്‌നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ട് ചെയ്യൂ: ഒബാമ

Posted on: November 3, 2016 9:54 am | Last updated: November 3, 2016 at 12:35 pm

obamaവാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ജനപ്രീതിയെ ഹിലരിക്കുള്ള വോട്ടാക്കി മാറ്റാനാണ് ഒബാമയുടെ ശ്രമം. അമേരിക്കന്‍ പ്രസിഡന്റാവാന്‍ ആണായും പെണ്ണായും ഹിലരിയെക്കാള്‍ യോഗ്യയായ ഒരാള്‍ ഇല്ലെന്ന് ഒബാമ പറഞ്ഞു. റിപ്പബ്ലിക്കന്‍ പ്രതിനിധി ഈ സ്ഥാനത്തിന് അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈയാഴ്ച മുഴുവനും ഹിലരിക്ക് വേണ്ടി വോട്ടുചോദിക്കാനാണ് ഒബാമയുടെ തീരുമാനം . ചൊവ്വാഴ്ച കൊളമ്പസ്, ഒഹിയോ, ബുധന്‍ റാലേഗ്, നോര്‍ത് കരോലിന, വ്യാഴാഴ്ച മിയാമി ജാക്‌സണ്‍വില്ലെ, ഫ്‌ളോറിഡ, വെള്ളിയാഴ്ച നോര്‍ത് കരോലിനയിലെ ഷാര്‍ലറ്റ് എന്നിവിടങ്ങളില്‍ അദ്ദേഹം വോട്ടഭ്യര്‍ഥിക്കാനായി ഇറങ്ങും.