ചില അഭിഭാഷകരുടെ ദുഷ്പ്രവര്‍ത്തികള്‍ ജനാധിപത്യ വ്യവസ്ഥക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് വി.എസ്‌

Posted on: November 1, 2016 12:45 pm | Last updated: November 2, 2016 at 6:36 pm
SHARE

vsതിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് നേരിടുന്ന സമയത്താണ് കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ചില അഭിഭാഷകരുടെ ദുഷ്പ്രവര്‍ത്തികള്‍ ജനാധിപത്യ വ്യവസ്ഥക്ക് കളങ്കം ഉണ്ടാക്കുന്നുവെന്ന് വി.എസ്. നിയമസഭയില്‍ പറഞ്ഞു.

നീതിയും ന്യായവും നടപ്പാക്കുന്നവര്‍ തന്നെ തടസ്സമാകുന്നത് ശരിയല്ല. കോടതികളിലെ മാധ്യമവിലക്ക് അസംബന്ധമാണ്. ഇത് കേരളത്തിന് അപമാനമാണെന്നും വി.എസ് നിയമസഭയില്‍ നടത്തിയ കേരളപ്പിറവി സന്ദേശ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here