ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

Posted on: October 25, 2016 11:43 am | Last updated: October 25, 2016 at 8:37 pm

PINARAYIതിരുവനന്തപുരം: ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനേജ്‌മെന്റുകള്‍ മതിയായ സാഹചര്യങ്ങളൊരുക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.