ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കി; രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാന്‍

Posted on: October 24, 2016 6:28 pm | Last updated: October 25, 2016 at 10:34 am

cyrus-ratanന്യൂഡല്‍ഹി: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ നീക്കി. മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന ടാറ്റ കുടുംബാംഗമല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്്ത്രി. മിസ്ത്രിയെ എന്തുകൊണ്ടാണ് നീക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

നാല് മാസത്തേക്ക് രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി തുടരും. അതിനുള്ളില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കും. ഇതിനായി രത്തന്‍ ടാറ്റ, റോണന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ALSO READ  സണ്‍റൂഫ്, ഓട്ടോ ഹെഡ്‌ലൈറ്റ്; മികച്ച സവിശേഷതകളുമായി നെക്‌സണ്‍ എക്‌സ്എം(എസ്) എത്തി