നഷ്ടപരിഹാരത്തുക 10 കോടി വേണ്ട; 20 ലക്ഷം മതിയെന്ന് കെഎം മാണി

Posted on: October 22, 2016 1:27 pm | Last updated: October 23, 2016 at 9:58 am
കെഎം മാണി
കെഎം മാണി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരെ നല്‍കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി. നഷ്ടപരിഹാരമായി 10 കോടിരൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നും വ്യക്തമാക്കുന്ന അപേക്ഷ മാണിയുടെ അഭിഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കോടതി ഫീസായി 15 ലക്ഷംരൂപ കെട്ടിവെക്കുന്നതില്‍ ന്ന് ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയാണ് മാണിയുടെ നീക്കം. അതേസമയം, ബാര്‍കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലസ് കോടതിയില്‍ സമര്‍പ്പിച്ചു. വിജിലന്‍സ് കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കേസ് നവംബര്‍ 30ലേക്ക് മാറ്റിവെച്ചു.