കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര്‍ മരിച്ചു; 300ലധികം പേര്‍ക്ക് പരിക്ക്

Posted on: October 22, 2016 9:14 am | Last updated: October 22, 2016 at 5:14 pm

b92596bcf818491286884fe84ea6db75_18യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര്‍ മരിച്ചു. കാമഫൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം 12 മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.

സംഭവത്തില്‍ 53 പേര്‍ മരിക്കുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. യോണ്ടെയില്‍ നിന്ന് 120 കിലോമീറ്റര്‍ മാറി സെന്‍ട്രല്‍ പ്രവിശ്യയിലെ എസേക്ക സ്റ്റഷന് സമീപത്തു വച്ചാണ് അപകടം നടന്നത്. കനത്ത മഴയില്‍ യോണ്ടെ ദൗല റോഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ട്രെയിനിലാണ് യാത്ര ചെയ്തത്. ഇതോടെ ട്രെയിനില്‍ സാധാരണയിലും അധികം യാത്രക്കാരുമായാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയത്.