ശിവകാശിയില്‍ പടക്കനിര്‍മാണ ശാലക്ക് തീപിടിച്ച് എട്ട് മരണം

Posted on: October 20, 2016 4:43 pm | Last updated: October 21, 2016 at 10:49 am
SHARE

sivakasi-fire

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മാണ ശാലക്ക് തീപിടിച്ച് അഞ്ച് സ്ത്രീകളടക്കം എട്ട് മരണം. 15 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഗോഡൗണില്‍ നിന്ന് ട്രക്കിലേക്ക് പടക്കം കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. 35 ഫയര്‍ എന്‍ജിനുകള്‍ എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

അശാസ്ത്രീയ രീതിയിലുള്ള പടക്ക നിര്‍മാണമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. പടക്ക നിര്‍മാണശാലക്ക് സമീപത്തുള്ള ആശുപത്രിയിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ നിന്നും രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപത് വാഹനങ്ങള്‍ തീപ്പിടുത്തത്തില്‍ നശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here