എടിഎം തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥന്റെ മൂന്നു ലക്ഷം നഷ്ടമായി

Posted on: October 18, 2016 1:35 pm | Last updated: October 18, 2016 at 9:31 pm

ATM THEFTതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നിന്ന് ശനിയാഴ്ചയാണ് പണം പിന്‍വലിച്ചിരിക്കുന്നത്.

ഫുട്‌ബോള്‍ താരമായ മകന്‍ ന്യൂയോര്‍ക്കിലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിക്കും ബാങ്കിനും പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.