Connect with us

International

ടൈസണ്‍ ഗേയുടെ മകള്‍ വെടിയേറ്റു മരിച്ചു

Published

|

Last Updated

ലെക്‌സിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ സ്പ്രിന്റര്‍ ടൈസണ്‍ ഗേയുടെ പതിനഞ്ചുകാരിയായ മകള്‍ ട്രിനിറ്റി ഗേ വെടിയേറ്റു മരിച്ചു. ലെക്‌സിങ്ടണില്‍ ഒരു റസ്റ്റോറന്റിന്റെ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചാണ് ട്രിനിറ്റിക്ക് വെടിയേറ്റത്.

പാര്‍ക്കിങ്ങിലെ രണ്ട് വാഹനങ്ങളില്‍ ഉള്ളവര്‍ തമ്മിലുണ്ടായ വെടിവെപ്പിനിടെ ട്രിനിറ്റിക്ക് വെടിയേല്‍ക്കുകയായിരുന്നു. തൊണ്ടയില്‍ വെടിയേറ്റ ട്രിനിറ്റിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.