ബന്ധുനിയമനം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി; കോടിയേരിക്ക് ജോസഫൈന്റെ പരാതി

Posted on: October 12, 2016 10:35 am | Last updated: October 12, 2016 at 2:22 pm
SHARE

mm

തിരുവനന്തപുരം: സര്‍ക്കാര്‍ അഭിഭാഷകരായി പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതിനെതിരെ കോടിയേരി ബാലകൃഷ്ണന് കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്‍ പരാതി നല്‍കി. പിണറായിയുടെ ബന്ധുവിനെ അടക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായ പരിശോധന നടത്തണമെന്നും പരാതിയില്‍ പറയുന്നു.

ഹൈക്കോടതിയിലെ അഭിഭാഷക നിയമനം സംബന്ധിച്ച് ജോസഫൈന്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നു. അങ്കമാലിയിലെ ഒരു പ്രമുഖ അഭിഭാഷകയെ സര്‍ക്കാര്‍ അഭിഭാഷകയായി നിയമിക്കണമെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല പകരം വന്നത് കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള അഭിഭാഷകയായിരുന്നു.

എറണാകുളം ജില്ലയിലെ പല പ്രമുഖ സിപിഎം നേതാക്കളുടേയും ബന്ധുക്കളെ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here