Connect with us

Kerala

മാധ്യമവിലക്ക്: മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റീസ് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ രജിസ്ട്രാര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്ന് രജിസ്ട്രാര്‍ പ്രസ്താവന ഇറക്കും. കൂടാതെ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ രജിസ്ട്രാര്‍ മറുപടി നല്‍കും. നിലവില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ചീഫ് ജസ്റ്റീസിനെ കണ്ടത് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി മാധ്യമങ്ങളോടു പറഞ്ഞു.

Latest