Connect with us

Kerala

പല പൊതുമേഖലാ സ്ഥാപനങ്ങളുടേയും തലപ്പത്ത് തന്റെ ബന്ധുക്കള്‍ ഉണ്ടായിരിക്കാമെന്ന് ഇപി ജയരാജന്‍

Published

|

Last Updated

പാലക്കാട്: പല പൊതുമേഖലാ സ്ഥാപനങ്ങളുടേയും തലപ്പത്ത് തന്റെ ബന്ധുക്കള്‍ ഉണ്ടായിരിക്കാമെന്ന് മന്ത്രി ഇപി ജയരാജന്‍. തന്റെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായി നിയമിച്ചു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ എംപിയായ പികെ ശ്രീമതിയുടെ മകനും ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരെ കഴിഞ്ഞ ദിവസമാണ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ തലപ്പത്ത് നിയമിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്‌സിന്റെ ഉടമസ്ഥതയും കൈകാര്യം ചെയ്യുന്നത് ഈ കോര്‍പറേഷനാണ്.

Latest