പത്ത് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു

Posted on: September 4, 2016 12:16 am | Last updated: September 4, 2016 at 12:16 am

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ പത്ത് മാസം പ്രായമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരി ഏരിയയില്‍ അയല്‍വാസിയാണ് പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ചേരിപ്രദേശത്ത് കുടിലില്‍ താമസിക്കുകയായിരുന്ന നിര്‍മാണ തൊഴിലാളികളായ ദമ്പതികളുടെ മകളെയാണ് മറ്റൊരു നിര്‍മാണ തൊഴിലാളി, രക്ഷിതാക്കള്‍ ഉറങ്ങവെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സി സി യു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചുവരുന്നു. സംഭവത്തില്‍ സമീപവാസിയായ വിജയനെ (35) പോലീസ് അറസ്റ്റ് ചെയ്തു സമീപവാസിയായ വിജയനെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബിഹാര്‍ സ്വദേശിയാണ്.