ബലിപെരുന്നാൾ സെപ്തംബർ 12 തിങ്കളാഴ്ച

Posted on: September 2, 2016 9:34 pm | Last updated: September 3, 2016 at 10:32 am

കോഴിക്കോട്:  ദുൽഖഅദ് 29 ന് ഇന്ന് ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാൽ ദുൽഹിജ്ജ ഒന്ന് നാളെ ശനിയാഴ്ചയും ബലിപെരുന്നാൾ സെപ്തംബർ 12ന് തിങ്കളാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കെ പി ഹംസ മുസ്ലിയാർ, എൻ അലി മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, ബേപ്പൂർ ഖാസി പിടി അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ അറിയിച്ചു.