ബജറ്റ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വീണ്ടും ഷവോമി

Posted on: August 6, 2016 11:30 pm | Last updated: August 6, 2016 at 11:30 pm
SHARE

Xiaomi-Redmi-3S-Primeബജറ്റ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ചൈനീസ് കമ്പനിയായ ഷവോമി വിപണി പിടിക്കാന്‍ വീണ്ടും എത്തുന്നു. ഷവോമി റെഡ്മി 3എസ്, 3എസ് പ്രൈം എന്നിവയാണ് പുതുതായി വിപണിയിലെത്തിയിരിക്കുന്ന മോഡലുകള്‍.

10000 രൂപയില്‍ താഴെ വിലയില്‍ ലഭ്യമായ മികച്ച മെറ്റല്‍ ബോഡി സ്മാര്‍ട് ഫോണാണ് റെഡ്മി 3എസ് പ്രൈം. ഫിംഗര്‍ പ്രിന്റ് സ്‌കാനറാണ് റെഡ്മി പ്രൈമിന്റെ മറ്റൊരു സവിശേഷത. ലൈറ്റ് വെയ്റ്റ് മോഡലായ റെഡ്മി പ്രൈമിന് 142 ഗ്രാം ആണ് ഭാരം.

4100 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് റെഡ്മി 3എസ് പ്രൈമിന്റെ പ്രധാനപ്പെട്ട ആകര്‍ഷണം. 13 മെഗാപിക്‌സല്‍ ക്യാമറ, 32 ജിബി ഇന്റേര്‍ണല്‍ മെമ്മറി തുടങ്ങിയവയും പുതിയ മോഡലുകളുടെ സവിശേഷതയാണ്.