Connect with us

Gulf

വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മുഖേന

Published

|

Last Updated

ദോഹ: വിദേശ തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളിലൂടെ ജോലിക്കെടുക്കുന്നത് നിര്‍ബന്ധമാക്കുന്ന നിര്‍ദേശം തൊഴില്‍ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍. ഇതുപ്രകാരം വിദേശ തൊഴിലാളികളെ ലഭിക്കുന്നതിന് കമ്പനികള്‍ മന്ത്രാലയത്തിന്റെ അംഗീകാരവും ലൈസന്‍സും ലഭിച്ച റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ അവലംബിക്കേണ്ടിവരും. എല്ലാ മേഖലകളിലും യോഗ്യരും നിപുണരുമായ തൊഴിലാളികളെ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഖത്വരി വ്യവസായ പ്രമുഖരുമായും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ഉടമസ്ഥരുമായും തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് ജുഫാലി അല്‍ നൈമി കഴിഞ്ഞ ദിസവം ചര്‍ച്ച നടത്തി. കമ്പനികളിലെ തൊഴിലാളുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനെ സംബന്ധിച്ച് ഏജന്‍സി ഉടമകളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചിട്ടുണ്ട്.
ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന മാന്‍പവര്‍ ഏജന്‍സികള്‍ക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നതിന് ചട്ട ഭേദഗതിക്ക് പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാനും റിക്രൂട്‌മെന്റ് ചാര്‍ജ് കുറക്കാനും വീട്ടുജോലിക്കാരുടെ പ്രൊബേഷന്‍ സമയം വര്‍ധിപ്പിക്കാനുമുള്ള സംവിധാനമാണ് കമ്മിറ്റി ഒരുക്കുക.