ഹരിപ്പാട് മെഡിക്കല്‍ കോളജ്: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കി

Posted on: June 9, 2016 10:06 pm | Last updated: June 9, 2016 at 10:06 pm

തിരുവനന്തപുരം: നിര്‍ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കോളേജിന്റെ ഗവേണിംഗ് ബോഡി ചെയര്‍മാന്‍കൂടിയായ രമേശ് നാലു പേജുള്ള കത്താണു നല്‍കിയത്. ഫേസ്ബുക്കിലാണു രമേശ് ഇക്കാര്യം അറിയിച്ചത്.