സച്ചിന്റെ ഒരു റെക്കോര്‍ഡ് കുക്കെടുക്കും

Posted on: May 19, 2016 6:00 am | Last updated: May 19, 2016 at 12:15 am

alatiar-cook_1670879cന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റെക്കോര്‍ഡുകളുടെ തോഴനാണ്. പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെട്ടേക്കില്ല എന്ന അവസ്ഥയിലാണ്. എന്നാല്‍, ഇന്നൊരു റെക്കോര്‍ഡ് സച്ചിന് നഷ്ടമായേക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ പത്തായിരം റണ്‍സ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കാണ് സച്ചിന്റെ ‘യുവത്വം’ മറികടക്കാന്‍ ഒരുങ്ങുന്നത്.
ഇന്ന് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പ ആരംഭിക്കുകയാണ്. 36 റണ്‍സ് കൂടി മതി കുക്കിന് പത്തായിരം റണ്‍സ് പാകം ചെയ്യാന്‍ !
31 വയസും പത്ത് മാസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ 2005 ല്‍ പാക്കിസ്ഥാനെതിരെ കളിച്ചു കൊണ്ട് ടെസ്റ്റില്‍ പത്തായിരം റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമായത്. കുക്കിന് ഇപ്പോള്‍ 31 വയസും അഞ്ച് മാസവുമാണ് പ്രായം.
അതേ സമയം കുക്കിനെക്കാള്‍ വേഗത്തിലാണ് സച്ചിന്‍ പത്തായിരം റണ്‍സിലെത്തിയത്. 122 മത്സരങ്ങളില്‍. കുക്ക് 127താം മത്സരത്തിനാണ് ഇന്നിറങ്ങുന്നത്.
ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് റണ്‍സുകള്‍ നേടിയ താരവും അലിസ്റ്റര്‍ കുക്കാണ്. 9964 റണ്‍സ്. ഇതില്‍ 294 ആണ് ഉയര്‍ന്ന സ്‌കോര്‍. ഗ്രഹാം ഗൂച്ച് (8900), അലക് സ്റ്റ്വുവര്‍ട് (8463) ആണ് രണ്ടും മൂന്നുംസ്ഥാനത്ത്.