ഹാന്‍ കാങിന് ബുക്കര്‍ പുരസ്‌കാരം

Posted on: May 17, 2016 10:00 am | Last updated: May 17, 2016 at 1:17 pm
SHARE

Han Kangലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം. ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവല്‍. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഇവര്‍ പുരസ്‌കാരം നേടിയത് .

സോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍. പോര്‍ട്ടോബെല്‌ളോ ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. വെജിറ്റേറിയന്‍ എന്ന നോവല്‍ ശക്തമായതും മൗലിക കൃതിയാണെന്നും അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ബോയ്ഡ് ടോംകിന്‍ പറഞ്ഞു.

Han Kang 2
ഡെബോറ സ്മിത്ത്, ഹാന്‍ കാങ്‌

കൊറിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രിട്ടീഷ് ഡെബോറ സ്മിത്ത് ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുരസ്‌കാരത്തുക എഴുത്തുകാരിയും വിവര്‍ത്തകയും പങ്കിട്ടെടുക്കും.