Connect with us

International

കുട്ടികള്‍ക്കായി ഇസില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: കുട്ടികള്‍ക്കായി ഇസില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുട്ടികളെ അറബി അക്ഷരങ്ങളും ജിഹാദി ആശയങ്ങളും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമായാണ് പുതിയ മൈബൈല്‍ ആപ്പ് പുറത്തിറക്കിയതെന്ന് ദി ലോംഗ് വാര്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറബി അക്ഷരങ്ങളും ജിഹാദി ആശയങ്ങളും ഇസ്ലാമിക് ഗാനങ്ങളും കുട്ടികളുടെ മനസ്സില്‍ നില്‍ക്കുന്നതിനായുള്ള ഗെയിമുകളും ഈ ആപ്ലിക്കേഷനിലുണ്ട്. ടാങ്ക്, ഗണ്‍, റോക്കറ്റ് എന്നിങ്ങനെയുള്ള വാക്കുകളെക്കുറിച്ചാണ് ആപ്ലിക്കേഷനിലൂടെ ആദ്യഘട്ടത്തില്‍ പഠിക്കാനാവുക.

കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനോടെയുള്ളയുള്ള ആപ്ലിക്കേഷന്റെ വിവിധ ചിത്രങ്ങളും ജേര്‍ണല്‍ പുറത്തുവിട്ടിട്ടുണ്ട്. ഐഎസ് പുറത്തിറക്കുന്ന ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ അല്ല ഇതെങ്കിലും കുട്ടികള്‍ക്കു വേണ്ടി മാത്രമായി ഐഎസ് ഇറക്കുന്ന ആദ്യത്തെ ആപ്ലിക്കേഷനാണ് ഇതെന്നും ലോഗ് വാര്‍ ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest