Connect with us

Kozhikode

തിരഞ്ഞെടുപ്പ്; മേല്‍നോട്ടത്തിനായി സി ഡി പി ഒമാരെ ചുമതലപ്പെടുത്തി

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 13 നിയോജകമണ്ഡലങ്ങളിലും സാമൂഹ്യനീതി വകുപ്പിലെ സി ഡി പി ഒമാരെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ചുമതലപ്പെടുത്തി.
വടകര- ധന്യ (8281999311), കുറ്റിയാടി- പുഷ്പലത (9496729331), നാദാപുരം-പ്രീത എന്‍ (9446264425), കൊയിലാണ്ടി- അനിത (8281999298), പേരാമ്പ്ര- ജമീല ടി (9496729113), ബാലുശ്ശേരി-അനിത കെ എം (9446150775), എലത്തൂര്‍- ഷാനില (9497644685), കോഴിക്കോട് നോര്‍ത്ത്- ഹൈറുന്നിസ (8281999308), കോഴിക്കോട് സൗത്ത്- സുമ പീറ്റര്‍ (8281999299), ബേപ്പൂര്‍- സുഷ (8287999302), കുന്ദമംഗലം- സ്മിത (8281999312), കൊടുവള്ളി- നഫീസ (9387536373), തിരുവമ്പാടി- ദേവി (9447610087) എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി പി സാറാമ്മ (9446782475), സീനിയര്‍ സൂപ്രണ്ട് ജോസഫ് റിബല്ലോ (9447455948), സീനിയര്‍ ക്ലര്‍ക്കുമാരായ ബിനീഷ് ജി (9447861169), ഡിജി (7293867515) എന്നിവരെയും നിയോഗിച്ചു. ഓരോ പോളിംഗ് സെന്ററുകളിലും പോളിംഗ് ഉദ്യാഗസ്ഥര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് പ്രദേശത്തെ അങ്കണവാടി പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സംശയങ്ങള്‍ക്കും 0495- 2371911 എന്ന നമ്പറില്‍ വിളിക്കാം. വേനല്‍ കനത്ത സാഹചര്യമായതിനാല്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യാഗസ്ഥര്‍ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ക്ഷേമകാര്യ നോഡല്‍ ഓഫീസര്‍ ടി പി സാറാമ്മ നിര്‍ദേശം നല്‍കി.
ധാരാളം വെള്ളം കുടിക്കുക, തലേന്ന് ഉറക്കമൊഴിയുന്നത് ഒഴിവാക്കുക, അലര്‍ജിയുള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക, പ്രമേഹരോഗികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

Latest